ആവേശം വന്‍ വിജയത്തില്‍ ; 50 കോടിയിലേക്ക് കുതിപ്പ്

aavesham

രോമാഞ്ചം ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ നായകനായെത്തിയ ചിത്രം തിയേറ്ററുകളിലും ആവേശം തീര്‍ക്കുകയാണ്. ഏപ്രില്‍ 11 ന് റിലീസ് ചെയ്ത സിനിമ ഇതിനകം ആഗോളതലത്തില്‍ 45 കോടിയിലധികം രൂപ കളക്ട് ചെയ്തതായാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരളത്തില്‍ നിന്ന് മാത്രമായി സിനിമ ഇതുവരെ 11.25 കോടിയോളം രൂപ നേടിയതായാണ് റിപ്പോര്‍ട്ട്. മറ്റു സംസ്ഥാനങ്ങളിലും മികച്ച പ്രതികരണം നേടുന്ന സിനിമ നാളെയുടെ 50 കോടി ക്ലബില്‍ ഇടം നേടും എന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

കോളേജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രം റിയല്‍ ലൈഫ് സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്.

Tags