സേനാപതി നാളെയെത്തും ; ഇന്ത്യന്‍ 2ല്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെ

indian2

ജൂലൈ 12നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ സേനാപതി വീണ്ടും എത്തുകയാണ്. 200 കോടി ബജറ്റിലൊരുക്കിയിരിക്കുന്ന സിനിമ, പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നാണ് പ്രതീക്ഷ. 

അതേസമയം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ടീം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംവദിച്ചിരുന്നു. ശങ്കര്‍, കമല്‍ഹാസന്‍, സിദ്ധാര്‍ത്ഥ്, ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്ന ഗോകൂലം ഗോപാലന്‍ തുടങ്ങയവര്‍ പങ്കെടുത്തു.

സിനിമ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് എന്നും ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല എന്നും കമല്‍ഹാസന്‍ പറഞ്ഞു. അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ വേര്‍പാട് തന്നെ വേദനിപ്പിച്ചുവെങ്കിലും ചിത്രീകരണവേളയിലെ ഓര്‍മ്മകള്‍ മറക്കാന്‍ കഴിയില്ല എന്നും കമല്‍ ഹാസന്‍ പറഞ്ഞു. മലയാളത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് നെടുമുടി വേണു എന്നും താരം കൂട്ടിച്ചേര്‍ത്തു.

Tags