ഭര്‍ത്താവിന്റെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിട്ട കേസ് ; നടി രാഖി സാവന്തിന്റെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി

rakhi

ഭര്‍ത്താവിന്റെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിട്ട കേസില്‍ ബോളിവുഡിലെ വിവാദ നായിക രാഖി സാവന്തിന്റെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി. ഭര്‍ത്താവ് ആദില്‍ ദുറാനി നല്‍കിയ പരാതിയിലാണു നടപടി. ദിന്‍ദോഷി അഡിഷനല്‍ സെഷന്‍സ് ജഡ്ജി ശ്രീകാന്ത് വൈ ഭോസാലെയാണ് രാഖിയുടെ ജാമ്യാപേക്ഷ തള്ളിയത്. 
തന്നെ അപമാനിക്കാനായി വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിട്ടെന്നായിരുന്നു അംബോളി പൊലീസ് സ്റ്റേഷനില്‍ ആദില്‍ നല്‍കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി നിയമപ്രകാരമാണു നടിക്കെതിരെ കേസെടുത്തത്.
അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതിനിടെയാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തന്നെ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യാനായി തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയിരിക്കുകയാണെന്ന് ജാമ്യഹര്‍ജിയില്‍ നടി വാദിച്ചു.
അശ്ലീലം മാത്രമല്ല, നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് നടി പുറത്തുവിട്ടതെന്നു കോടതി ചൂണ്ടിക്കാട്ടി. വസ്തുതകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ പരാതിക്കാരിക്കു ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.

Tags