സുശാന്തിന്റെ മരണം രാഷ്ട്രീയ അജണ്ടയായി എന്തുകൊണ്ട് മാറിയെന്ന് സഹോദരി ശ്വേത

sushant

സുശാന്തിന്റെ സഹോദരി പങ്കുവെച്ച ഹൃദയഭേദകമായ ഒരു പോസ്റ്റ് കൂടി ശ്രദ്ധ നേടുകയാണ്.
സുശാന്തിന് എന്താണ് സംഭവിച്ചത് എന്ന് ഇപ്പോഴും തങ്ങളുടെ കുടുംബത്തിന് മനസ്സിലാകുന്നില്ല എന്നും മരണം ഒരു ദുരൂഹമായി തുടരുന്നതിന് പിന്നിലെ രാഷ്ട്രീയ അജണ്ട എന്തായിരുന്നുവെന്നും ശ്വേത ചോദിക്കുന്നു. സുശാന്തിന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഞങ്ങള്‍ അര്‍ഹരല്ലേ എന്നും ഇതുവരെയും സാധാരണ ജീവിതത്തിലേക്ക് കടക്കാന്‍ തങ്ങളുടെ കുടുംബത്തിന് സാധിച്ചിട്ടില്ല എന്നും ശ്വേത സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

സഹോദരാ, നീ ഞങ്ങളെ വിട്ടുപോയിട്ട് 4 വര്‍ഷമായിരിക്കുന്നു, 2020 ജൂണ്‍ 14ന് എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. നിന്റെ മരണം ഒരു ദുരൂഹമായി തുടരുകയാണ്. നിസ്സഹായവസ്ഥയാണ് ഇപ്പോള്‍, സത്യത്തിനായി നിരവധി തവണ അധികാരികളോട് അപേക്ഷിച്ചു. എനിക്ക് എന്റെ ക്ഷമയും വിശ്വാസവും നഷ്ടപ്പെടുന്നു, സത്യത്തിനായുള്ള ഈ അലച്ചില്‍ ഉപേക്ഷിക്കാന്‍ തോന്നുന്നു.
എന്നാല്‍ ഇന്ന്, അവസാനമായി, കേസില്‍ സഹായിക്കാന്‍ കഴിയുന്ന എല്ലാവരോടും പറയുകയാണ്, നിങ്ങളുടെ ഹൃദയത്തില്‍ കൈവെച്ച് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു ഞങ്ങളുടെ സഹോദരന്‍ സുശാന്തിന് എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഞങ്ങള്‍ അര്‍ഹരല്ലേ? എന്തുകൊണ്ടാണ് ഇത് ഒരു രാഷ്ട്രീയ അജണ്ടയായി മാറിയത്? അന്ന് സുശാന്തിന്റെ മുറിയില്‍ കണ്ടെത്തിയതും സംഭവിച്ചതും എന്താണ് എന്ന് നേരായ രീതിയില്‍ പറയാന്‍ കഴിയാത്തത് എന്തുകൊണ്ട്? ഞാന്‍ അഭ്യര്‍ത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നു, ഒരു കുടുംബമായി മുന്നോട്ട് പോകാന്‍ ഞങ്ങളെ സഹായിക്കൂ. ഞങ്ങള്‍ക്ക് അര്‍ഹമായ ഉത്തരം നല്‍കൂ...

Tags