‘സെൻസർ ബോർഡിലെ ചിലർ സെൻസില്ലാതെ പെരുമാറുന്നതാണ് പ്രശ്നം’ ; നിർമാതാവ് സുരേഷ് കുമാർ
Jul 6, 2025, 11:35 IST


ഡൽഹി: സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകിയെന്ന് നിർമാതാവ് ജി സുരേഷ് കുമാർ. എഎംഎംഎ, ഫെഫ്ക, നിർമാതാക്കളുടെ അസോസിയേഷൻ എന്നിവർ സംയുക്തമായി തയ്യാറാക്കിയ നിവേദനമാണ് നൽകിയത്.
tRootC1469263">‘സെൻസർ ബോർഡ് ജെഎസ്‌കെ വിഷയത്തിൽ അമിത ജാഗ്രത കാണിക്കുന്നു. എല്ലാത്തിന്റെയും തുടക്കം എമ്പുരാനിൽ നിന്നായിരുന്നു. സെൻസർ ബോർഡിലെ ചിലർ സെൻസില്ലാതെ പെരുമാറുന്നതാണ് പ്രശ്നം’, സുരേഷ് കുമാർ പറഞ്ഞു. സുരേഷ് ഗോപിക്ക് അമർഷമുണ്ടെന്നും പക്ഷേ അദ്ദേഹം പുറത്ത് പറയുന്നില്ലെന്നും സുരേഷ് കുമാർ കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിസഭയുടെ ഭാഗമാണ് സുരേഷ് ഗോപിയെന്നും അദ്ദേഹത്തിന് വേണ്ടി ശബ്ദമുയർത്താൻ ഞങ്ങളൊക്കെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
