താരസമ്പന്നമായി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ സത്കാരം

suresh gopi

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ സത്കാരം ഇന്നലെ താരസമ്പന്നമായി കൊച്ചിയില്‍ നടന്നു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചാണ് സത്കാരത്തിനെത്തിയത്. ഇവരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജനുവരി 17ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ വിവാഹ സത്കാരം.

മമ്മൂട്ടിക്കും കുടുംബത്തിനും പുറമേ നിരവധി താരങ്ങളാണ് ചടങ്ങിലെത്തിയത്. ശ്രീനിവാസനും ഭാര്യയും, കുഞ്ചാക്കോ ബോബനും കുടുംബവും, ടൊവീനോ തോമസ് എന്നിവരും പങ്കെടുക്കാനെത്തി. സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുമാണ് കൊച്ചിയില്‍ ചടങ്ങ് നടത്തിയത്.
ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി 20ാം തീയതി തിരുവനന്തപുരത്ത് വെച്ച് റിസപ്ഷന്‍ നടത്തും. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. പ്രധാനമന്ത്രി ചടങ്ങിന് എത്തിയതിനാല്‍ വലിയ സുരക്ഷാ വലയത്തിലായിരുന്നു വിവാഹം. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുഷ്ബു ഉള്‍പ്പെടെയുള്ളവര്‍ അന്ന് പങ്കെടുത്തിരുന്നു.

Tags