സുരേഷ് ഗോപിയുടെ വരാഹം ചിത്രത്തിന്റെ മേക്കിങ് വിഡിയോ പുറത്ത്

varaham

സുരേഷ് ഗോപി നായകനാകുന്ന വരാഹം എന്ന ചിത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
 സനൽ. വി. ദേവനാണ്  ചിത്രം  സംവിധാനം ചെയ്യുന്നത് .ഇന്ദ്രൻസും അണിയറ പ്രവർത്തകരുമാണ് വിഡിയോയിലുള്ളത്. അഭിനേതാക്കളുടെ ലുക്ക് പുറത്തുവിടാത്തതിനാൽ സുരേഷ് ഗോപി അടക്കമുള്ളവരെ ഉൾക്കൊള്ളിക്കുവാൻ കഴിഞ്ഞിട്ടില്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.

പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ തവസ്സിയുടെ നേതൃത്ത്വത്തിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്ന ഭാഗങ്ങളാണ് പ്രധാനമായും ഈ വിഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ മേനോൻ,നവ്യ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.പ്രാഞ്ചി ടെഹ് ലാൻ (മാമാങ്കം ഫെയിം)ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags