സിനിമാ ലോകത്ത് 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സണ്ണി വെയ്ന്‍

sunny wayne

മലയാള സിനിമ ലോകത്ത് 12 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി സണ്ണി വെയ്ന്‍. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം കൂടിയായ 'സെക്കന്‍ഡ് ഷോ'യിലൂടെ ആരംഭിച്ച് അടുത്തി!ടെ പുറത്തിറങ്ങിയ 'പേരില്ലൂര്‍ പ്രീമിയര്‍ ലീഗ്' എന്ന വെബ് സീരീസ് വരെ മികച്ച കഥാപാത്രങ്ങളെ നല്‍കിയ താരമാണ് സണ്ണി വെയ്ന്‍. സെക്കന്‍ഡ് ഷോയിലൂടെ എത്തിയ ദുല്‍ഖറും സണ്ണി വെയ്‌നും പിന്നീട് 'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി', 'ആന്‍മരിയ കലിപ്പിലാണ്', 'കുറുപ്പ്' തുടങ്ങിയ ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.


'പേരില്ലൂര്‍ പ്രീമിയര്‍ ലീഗി'ന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് നടന്‍ അഭിനയ ജീവിതത്തിന്റെ 12 വര്‍ഷങ്ങളെ കുറിച്ച് ഓര്‍ത്തെടുത്തത്. 'സിനിമയില്‍ 12 വര്‍ഷം, കഥ പറച്ചിലിനും ചിരിക്കും കരച്ചിലിനും മറ്റു പലതിനുമായി ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ കാത്തിരിക്കുന്നു. ഈ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും സ്‌നേഹം', സണ്ണി വെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Tags