'സുമതി വളവ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

'Sumathi Valav' first look poster out
'Sumathi Valav' first look poster out

സംവിധായകൻ വിഷ്ണു ശശി ശങ്കർ ഒരുക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൗത്ത് ഇന്ത്യയിലെ നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.

മമ്മൂട്ടി, സുരേഷ് ഗോപി, വിജയ് സേതുപതി, ദിലീപ്, പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ആര്യ, റഹ്‍മാന്‍, സുരാജ് വെഞ്ഞാറമൂട്, ശശികുമാർ, ഇന്ദ്രജിത് സുകുമാരൻ, നരേൻ, ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്, ആന്റണി പെപ്പെ, യോഗി ബാബു, ആർ ജെ ബാലാജി, മഞ്ജു വാര്യർ, അപർണ ബാലമുരളി, നിഖില വിമൽ, അപർണ ദാസ്, മഹിമാ നമ്പ്യാർ, അതുല്യ രവി, ശ്വേത മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തത്.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ഇപ്പോൾ പാലക്കാട്, പൊള്ളാച്ചി പരിസരങ്ങളിലാണ് നടക്കുന്നത്. രഞ്ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മുരളി കുന്നുംപുറത്തിന്റെ വാട്ടർമാൻ ഫിലിംസിനോടൊപ്പം ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ തിങ്ക് സ്റ്റുഡിയോസും ആദ്യമായി മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്നു.

Tags