വിവാഹം ഫെബ്രുവരിയിൽ , ഏഴുപവന്റെ താലി മാല വരെ ബുക്ക് ചെയ്തു .... ഒടുവില്‍ പ്രതീക്ഷിക്കാതെ സുബി വിട പറഞ്ഞു

subi
ജീവിതത്തിൽ ഒരു ബ്രെക്കപ്പ് നേരിട്ട സുബി, തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ പറഞ്ഞിരുന്നു. ‘അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. - സുബി പറഞ്ഞിരുന്നു.

സിനിമ- സീരിയൽ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിന്റെ ഞെട്ടലിലാണ് സിനിമാ  ലോകം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു രാവിലെയായിരുന്നു സുബിയുടെ അന്ത്യം. സുബി മടങ്ങുന്നത് ഒട്ടേറെ സ്വപ്നങ്ങൾ ബാക്കിവെച്ചാണ്.

അവതാരക എന്ന നിലയിലാണ് സുബി മലയാളി പ്രേക്ഷകർക്കിടയിലെ ശ്രദ്ധേയയാകുന്നത്. മിമിക്രി സ്കിറ്റുകളിലൂടെയായിരുന്നു കലാരംഗത്തേക്ക് വരുന്നത്. 

ജീവിതത്തിൽ ഒരു ബ്രെക്കപ്പ് നേരിട്ട സുബി, തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന് അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ പറഞ്ഞിരുന്നു. ‘അറേഞ്ച് മാര്യേജിനോട് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. - സുബി പറഞ്ഞിരുന്നു.

തന്റെ വിവാഹം ഉടനെ ഉണ്ടാകും സത്യമായും ഉണ്ടാകും എന്നൊക്കെ പരിപാടിയിൽ താരം വ്യക്തമാക്കിയിരുന്നു. ‘എന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞുകൊണ്ട് ഒരാൾ എന്റെ ഒപ്പം കൂടിയിട്ടുണ്ട് ഇപ്പോൾ. പുള്ളിക്കാരൻ ഫെബ്രുവരിയിൽ വിവാഹം കഴിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് നടക്കുന്നത്. ഏഴുപവന്റെ താലി മാല വരെ ബുക്ക് ചെയ്തിട്ടുണ്ട്’ – സുബി പറഞ്ഞു.

Share this story