കുടുംബത്തിനൊപ്പം ലളിതമായി പിറന്നാള്‍ ആഘോഷിച്ച് സ്റ്റെല്‍ മന്നന്‍

new
സൂപ്പർസ്റ്റാറിന്റെ ചെന്നൈയിലെ വസതിക്ക് പുറത്ത് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍

ചെന്നൈ:  രജനികാന്ത് തന്‍റെ 73-ാം ജന്മദിനം കഴിഞ്ഞദിവസം അദ്ദേഹം ലളിതമായി ആഘോഷിച്ചത്. കുടുംബത്തോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന സൂപ്പർസ്റ്റാറിന്റെ ചിത്രം വൈറലാകുകയാണ്.

 ഭാര്യ ലത, മക്കളായ ഐശ്വര്യ, സൗന്ദര്യ രജനികാന്ത് എന്നിവരും കുടുംബത്തിലെ മറ്റ് അംഗങ്ങളും ചേർന്ന് രജനി കേക്ക് മുറിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അതേ സമയം സൂപ്പർസ്റ്റാറിന്റെ ചെന്നൈയിലെ വസതിക്ക് പുറത്ത് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആശംസകൾ അറിയിക്കാൻ ആരാധകരുടെ വലിയ കൂട്ടം തന്നെ എത്തിയിരുന്നു.