തമിഴ് ബ്ലാക് കോമഡി ചിത്രം സൂദു കവ്വും 2 ടീസര്‍ പുറത്തിറങ്ങി

soodhu kavvum 2

ചെന്നൈ: മിര്‍ച്ചി ശിവ പ്രധാന വേഷത്തിലെത്തുന്ന സൂദു കവ്വും 2വിന്റെ ടീസര്‍ പുറത്തിറങ്ങി. എസ്.ജെ അര്‍ജുന്‍ ആണ് ചിത്രം ഒരുക്കുന്നത്. എസ്ജെ അര്‍ജുനും ടി യോഗിരാജും ആണ് ചിത്രത്തിന്‍റെ രചന. ആദ്യ ഭാഗത്തിന്‍റെ തുടര്‍ച്ചയായാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.

2013 ല്‍ പുറത്തിറങ്ങിയ തമിഴ് ബ്ലാക് കോമഡി ചിത്രമാണ് സൂദു കവ്വും. വിജയ് സേതുപതി പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ബോബി സിംഹ , അശോക് സെൽവൻ , രമേഷ് തിലക് , കരുണാകരൻ , സഞ്ചിത ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. നളന്‍ കുമാരസ്വാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

എന്നാൽ രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി ഉണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഹരീഷ, രാധാ രവി, എം.എസ്. ഭാസ്കർ, കരാട്ടെ കാർത്തി, രമേഷ് തിലക്, അരുൾദോസ്, കൽക്കി, കവി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. സിവി കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. കാർത്തിക് കെ.തില്ലൈയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്, എഡ്വിൻ ലൂയിസ് വിശ്വനാഥ് സംഗീതസംവിധാനവും ഇഗ്നേഷ്യസ് അശ്വിൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.