'വായു', മകന്റെ ആദ്യ ചിത്രം പുറത്തവിട്ട് സോനം കപൂര്‍
sonam kapoor


ബോളിവുഡ് സുന്ദരി സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും കഴിഞ്ഞ മാസമാണ് ആണ്‍കുഞ്ഞു പിറന്നത്. ഇപ്പോള്‍ കുഞ്ഞിന്റെ ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് താരം. ആനന്ദിനും മകനുമൊപ്പമുള്ള മനോഹര ചിത്രമാണ് സോനം പോസ്റ്റ് ചെയ്തത്. മകന്റെ പേരും വെളിപ്പെടുത്തി. വായു കപൂര്‍ അഹൂജ എന്നാണ് കുഞ്ഞിന് പേരു നല്‍കിയിരിക്കുന്നത്. 

മഞ്ഞ വസ്ത്രം ധരിച്ചാണ് സോനത്തേയും ആനന്ദിനേയും ചിത്രത്തില്‍ കാണുന്നത്. ആനന്ദിന്റെ കയ്യിലിരിക്കുന്ന വായുവിന്റെ മുഖം ചിത്രത്തില്‍ വ്യക്തമല്ല. കുഞ്ഞിന്റെ പേരിന്റെ അര്‍ത്ഥവും പോസ്റ്റില്‍ വിശദമായി സോനം ചേര്‍ത്തിട്ടുണ്ട്. നിരവധി പേരാണ് വായുവിനും അച്ഛനും അമ്മയ്ക്കും ആശംസകളുമായി കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ മാസം 20നാണ് സോനവും ആനന്ദും വായുവിനെ ജീവിതത്തിലേക്ക് കൂട്ടിയത്. സോഷ്യല്‍ മീഡിയയിലൂടെയാണ് മകന്‍ പിറന്ന സന്തോഷം താരം പങ്കുവച്ചത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം 2018ലായിരുന്നു സോനവും ആനന്ദും വിവാഹിതരാവുന്നത്. 

Share this story