'സൈറൺ ' ചിത്രം ഫെബ്രുവരി 16ന് പ്രദർശനത്തിന് എത്തും

shhshsh

ജയം രവിയുടെ സൈറൺ ഫെബ്രുവരി 16ന് പ്രദർശനത്തിന് എത്തും . സിനിമയുടെ ട്രെയ്‌ലർ ഇന്നലെ റിലീസ് ചെയ്തു . തിരക്കഥാകൃത്തും ചലച്ചിത്രകാരനുമായ ആൻ്റണി ഭാഗ്യരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രവി തടവുകാരനായും കീർത്തി സുരേഷ് പോലീസുകാരിയായും അഭിനയിക്കുന്നു. അനുപമ പരമേശ്വരൻ, സമുദ്രക്കനി, അഴകം പെരുമാൾ, യോഗി ബാബു, തുളസി തുടങ്ങിയവരും സൈറണിലെ അഭിനേതാക്കൾ. ആൻ്റണി ഭാഗ്യരാജ് മുമ്പ് അന്നത്തെ, വിശ്വാസം, ഹീറോ എന്നീ ചിത്രങ്ങളുടെ സഹ രചയിതാവാണ്.

സൈറൺ ഒരു ആക്ഷൻ പായ്ക്ക്ഡ് ഇമോഷണൽ ഡ്രാമയാണെന്നാണ് പറയപ്പെടുന്നത്. ഹോം മൂവി മേക്കേഴ്‌സിൻ്റെ ബാനറിൽ സുജാത വിജയകുമാർ നിർമ്മിച്ച ചിത്രത്തിൻ്റെ സംഗീതം ജിവി പ്രകാശ് ആണ്. മാനഗരം ഫെയിം സെൽവകുമാർ എസ് കെ ഛായാഗ്രഹണം നിർവ്വഹിക്കുമ്പോൾ എഡിറ്റിംഗ് റൂബൻ നിർവഹിക്കുന്നു.

Tags