ഗായിക മഞ്ജരി വിവാഹിതയായി ; സൽക്കാര വിരുന്ന് മാജിക് പ്ലാനെറ്റിലെ കുട്ടികൾക്കൊപ്പം
Fri, 24 Jun 2022

തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ. തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബർ പാർക്കിൽ വച്ചായിരുന്നു വിവാഹം.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. നടൻ സുരേഷ് ഗോപിയും ഗായകൻ ജി വേണുഗോപാലും കുടുംബത്തോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.
വിവാഹ ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കൊപ്പമാണ് വിരുന്ന് സൽക്കാരം ഒരുക്കിയിരിക്കുന്നത്.