മുഹമ്മദ് ഷമിയെ പ്രശംസിച്ച് ഷമ്മി തിലകന്‍

google news
shammi
ലോകകപ്പ് സെമി ഫൈനലിലെ മുഹമ്മദ് ഷമിയെ വാഴ്ത്തി നിരവധി പോസ്റ്റുകളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അതില്‍ വളരെ രസകരമായ പോസ്റ്റുകളിലൊന്നാണ് നടന്‍ ഷമ്മി തിലകന്റേത്. ‘ഷമ്മി ഹീറോയാടാ’.. എന്ന സിനിമ ഡയലോഗാണ് ഷമിയുടെ ഫോട്ടോയുടെ ക്യാപ്ഷനായി നല്‍കിയതെങ്കിലും നടന്‍ ഷമ്മി തിലകനെ ഫെയ്‌സ് ബുക്കില്‍ ഫോളോ ചെയ്യുന്നവര്‍ക്ക് അതിലെ തമാശ പിടികിട്ടും.

തന്റെ പേരിനോട് സാമ്യമുള്ള മുഹമ്മദ് ഷമിയുടെ പ്രകടനത്തെ വാഴ്ത്തി ഷമ്മി തിലകന്‍ മുന്‍പ് ചെയ്ത് പോസ്റ്റ് ഇങ്ങനെയായിരുന്നു.

‘കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കുന്നവന്‍…ഹീറോ..! അതിപ്പോ ഒരു M കുറഞ്ഞുപോയാലും ഷമ്മി ഹീറോ തന്നെയാ’- എന്നായിരുന്നു.

ആദ്യത്തെ നാല് മത്സരങ്ങളില്‍ പുറത്തിരുത്തി ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്ക് പറ്റിയത് കൊണ്ട് മാത്രം ടീമിലെത്തിയ മുഹമ്മദ് ഷമി ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ആദ്യ മത്സരം തൊട്ട് കാഴ്ചവച്ചത്. അവഗണനയെ പ്രതിഭ കൊണ്ട് നേരിട്ട് വന്‍ തിരിച്ചുവരവ് നടത്തിയ ഷമിയെ തന്റെ ജീവിതവുമായി ബന്ധിപ്പിക്കുന്നതാണ് ഷമ്മി തിലകന്റെ പോസ്റ്റെന്ന പരോക്ഷ വായനയും സാമൂഹ്യമാധ്യമങ്ങളില്‍ കാണാം.

Tags