സെക്കൻഡ് ഹാഫ് 2 മണിക്കൂറോ!ഞെട്ടിച്ച് 'ബാഹുബലി' റൺ ടൈം

Five and a half hours, fans shocked by Baahubali re-release time
Five and a half hours, fans shocked by Baahubali re-release time

ബാഹുബലി സിനിമ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. 'ബാഹുബലി ദി എപ്പിക്ക്' എന്ന പേരിൽ രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ബാഹുബലി സീരീസിനെ ഇത്തവണ ഒറ്റ സിനിമയായി 4K ദൃശ്യമികവിൽ ആണ് റീ റിലീസ് ചെയ്യുന്നത്.

3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള പതിപ്പാണ് ഇത്തവണ സിനിമയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. ഇതിൽ ആദ്യ പകുതി ഒരു മണിക്കൂർ 42 മിനിറ്റും രണ്ടാം പകുതി രണ്ട് മണിക്കൂർ എട്ട് മിനിറ്റുമാണ് നീളം. ആദ്യ പകുതിയിൽ ബാഹുബലി ഒന്നാം ഭാഗവും രണ്ടാം പകുതിയിൽ സിനിമയുടെ രണ്ടാം ഭാഗവുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒരു മുഴുവൻ സിനിമയുടെ നീളം തന്നെ രണ്ടാം പകുതിക്ക് ഉണ്ടല്ലോ എന്ന അമ്പരപ്പിലാണ് സിനിമാ പ്രേമികൾ. സെഞ്ച്വറി കൊച്ചുമോന്റെ സാരഥ്യത്തിലുള്ള കേരളത്തിലെ പ്രമുഖ നിർമ്മാണ - വിതരണ കമ്പനിയായ സെഞ്ച്വറി ഫിലിംസാണ് 'ബാഹുബലി - ദി എപ്പിക്' കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ഒക്‌ടോബർ 31 നാണ് റിലീസ്. ചിത്രം ഇന്ത്യയിൽ നിന്ന് റീ റിലീസിലും 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

tRootC1469263">

തെരഞ്ഞെടുക്കപ്പെട്ട ചില ഐമാക്സ് തിയേറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കും. റിലീസ് സമയത്ത് ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി ബാഹുബലി മാറിയിരുന്നു. ബാഹുബലി : ദ ബിഗിനിങ് ബോക്സ്ഓഫീസിൽ ₹650 കോടി രൂപ നേടിയിരുന്നു. 2017 ൽ പുറത്തിറങ്ങിയ ബാഹുബലിയുടെ രണ്ടാം ഭാഗം 562 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബാഹുബലിയുടെ കഥ എഴുതിയത് എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ്. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എം എം കീരവാണിയാണ്. ചിത്രത്തിലെ ഗാനങ്ങളും ബിജിഎമ്മും ഇന്നും ഹിറ്റാണ്. മാർക്കറ്റിങ് ആൻഡ് പ്രൊമോഷൻസ് - അക്ഷയ് പ്രകാശ്, അഖിൽ വിഷ്ണു വി എസ്.

Tags