തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

nizam rawther

പത്തനംതിട്ട: തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസ്സായിരുന്നു. പത്തനംതിട്ട കടമ്മനിട്ടയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. പുതിയ ചിത്രമായ ‘ഒരു സര്‍ക്കാര്‍ ഉല്‍പ്പന്നം’ റിലീസ് ചെയ്യാന്‍ രണ്ടുനാള്‍ മാത്രം ശേഷിക്കെയാണ് നിസാമിന്റെ അപ്രതീക്ഷിത വിയോഗം.

സക്കറിയയുടെ ​ഗർഭിണികൾ, ബോംബെ മിഠായി എന്നിവയാണ് നിസാം തിരക്കഥയൊരുക്കിയ മറ്റുചിത്രങ്ങൾ. ഡോക്യുമെന്ററി ചലച്ചിത്രമേഖലയിലും സജീവമായിരുന്ന നിസാം റാവുത്തർ സംസ്ഥാന ആരോ​ഗ്യ വകുപ്പിൽ ഉദ്യോ​ഗസ്ഥൻകൂടിയായിരുന്നു.