സന്ദീപ് പ്രദീപ് - അഭിജിത് ജോസഫ് ചിത്രം 'കോസ്‍മിക് സാംസൺ' പൂജ നടന്നു
സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ "കോസ്മിക് സാംസൺ" ഇന്നലെ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങിൽ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. സംവിധായകൻ ജിസ് ജോയ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ചിത്രത്തിന്, ആദ്യ ക്ലാപ് നൽകിയത് അൻവർ റഷീദ് ആണ് .
tRootC1469263">"ജോൺ ലൂതർ" എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് ഡിസംബർ പതിനാലിന് ആരംഭിക്കും. സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സികുട്ടീവ് പ്രൊഡ്യൂസർ - ബിനോ ടി എബ്രഹാം. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനിയാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്. ഇവർ നിർമ്മിക്കുന്ന പത്താം ചിത്രം കൂടിയാണിത്.
.jpg)

