ഉള്ളൊഴുക്ക് കാണാന്‍ കാത്തിരിക്കുന്നുവെന്ന് സമാന്ത

samantha

ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന 'ഉള്ളൊഴുക്ക്' കാണാന്‍ കാത്തിരിക്കുന്നുവെന്ന് തെന്നിന്ത്യന്‍ താരം സമാന്ത. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം സിനിമ കാണാനുള്ള ആകാംഷ പങ്കുവെച്ചത്. 'ഇത് ഗംഭീരമായിട്ടുണ്ട്, കാത്തിരിക്കുന്നു' എന്നാണ് സാമന്ത കുറിച്ചത്. പാര്‍വതിയും നടിയുടെ സ്റ്റോറി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഏറെ ശ്രദ്ധ നേടിയ 'കറി ആന്‍ഡ് സയനൈഡ്' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ജൂണ്‍ 21നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Tags