'സലാര്‍' ചിത്രം 500 കോടി ക്ലബിലേയ്ക്ക്

dfh

പാൻ ഇന്ത്യ സൂപ്പർസ്റ്റാർ പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്ത് സലാർ വിജയകരമായി പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത്  അഞ്ചു ദിനം പിന്നിടുമ്പോള്‍  500 കോടി രൂപയാണ് ആഗോള ബോക്സോഫീസില്‍ നിന്ന് സലാര്‍ നേടിയിരിക്കുന്നത്. 254 കോടി രൂപയാണ് ഇതുവരെ ഇന്ത്യന്‍ ബോക്സൊഫിസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത്.ഓരോ ദിവസവും കഴിയുംതോറും ചിത്രത്തിന്റെ കളക്ഷൻ ഉയർന്നുകൊണ്ടിരിക്കുകയാണ്.

രണ്ടു ഭാഗങ്ങളായി എത്തുന്ന സലാറില് പൃഥ്വിരാജ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രഭാസിന്റെ കഥാപാത്രമായ ദേവയുടെ അടുത്ത സുഹൃത്ത് വരദരാജ മാന്നാറായിട്ടാണ് പൃഥ്വി എത്തുന്നത്. ഇരുവരേയും കൂടാതെ ബോബി സിംഹ, ശ്രിയ റെഡ്ഡി, ഈശ്വരി റാവൂ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ശ്രുതി ഹാസനാണ് നായിക. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദൂര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.കെ.ജി.എഫ് രണ്ടാം ഭാഗത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Tags