ബോളിവുഡ് ബോക്സ്ഓഫീസ് കീഴടക്കി റോഷൻ ആൻഡ്രൂസ്- ഷാഹിദ് കപൂർ ചിത്രം ദേവ

Roshan Andrews-Shahid Kapoor film deva has conquered the Bollywood box office
Roshan Andrews-Shahid Kapoor film deva has conquered the Bollywood box office

ബോളിവുഡിലെ തന്റെ ആദ്യ സംവിധാന സംരംഭം ഹിറ്റാക്കി സംവിധായകൻ റോഷൻ ആൻഡ്രൂസ്. ഷാഹിദ് കപൂറിനെ നായകനാക്കി  ഒരുക്കിയ 'ദേവ' ബോളിവുഡ് ബോക്സ്ഓഫീസ് കീഴടക്കി മുന്നേറുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ആക്ഷൻ ഡ്രാമയായ ദേവ രണ്ട് ദിവസം കൊണ്ട് 22.26 കോടിയാണ് നേടിയത്. 

സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ജനുവരി 31 ന് തിയറ്ററുകളിലെത്തിയ സിനിമയിൽ ഷാഹിദ് കപൂർ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് എത്തുന്നത്. ഐഎംഡിബി സൈറ്റിലും 8.1 ആണ് ചിത്രത്തിന് നിലവിൽ ലഭിച്ചിരിക്കുന്ന റേറ്റിങ്. 

പൂജ ഹെഗ്‌ഡെയാണ് സിനിമയിൽ നായികയായി എത്തുന്നത്. പവയിൽ ഗുലാട്ടി, പ്രാവേഷ് റാണാ, മനീഷ് വാധ്വാ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന അഭിനേതാക്കൾ. റോഷൻ ആൻഡ്രൂസിന്റെ തന്നെ മലയാള ചിത്രമായ മുംബൈ പൊലീസിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ്  ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ കഥാപരിസരം മുംബൈ പൊലീസിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. 

സ്ഥിരം ബോളിവുഡ് സ്റ്റൈലിൽ നിന്ന് മാറിയുള്ള ചിത്രം ആദ്യ ദിനം 4.25 – 4.75 കോടി രൂപയോളം നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അനിമൽ സിനിമയുടെ ഛായാഗ്രാഹകനായ അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. ബോബി സഞ്ജയ്‌ക്കൊപ്പം ഹുസൈൻ ദലാൽ, അബ്ബാസ് ദലാൽ, അർഷദ് സയിദ്, സുമിത് അരോറ എന്നിവര്‍ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.