റൊമാന്‍റിക് എന്‍റര്‍ടെയ്‍നർ 'റോമിയോ' ട്രെയ്‍ലര്‍ പുറത്തിറങ്ങി

romeo

വിജയ് ആന്‍റണി പ്രധാനവേഷത്തിലെത്തുന്ന റൊമാന്‍റിക് എന്‍റര്‍ടെയ്‍നർ ചിത്രം 'റോമിയോ' യുടെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ 2.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. വിനായക് വൈദ്യനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മിര്‍ണാളിനി രവിയാണ് നായിക. 

യുട്യൂബില്‍ ഏറെ ജനപ്രീതി നേടിയ കാതല്‍ ഡിസ്റ്റന്‍സിംഗ് എന്ന സിരീസിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് വിനായക് വൈദ്യനാഥന്‍. യോഗി ബാബു, വിടി വി ഗണേഷ്, ഇളവരശ്, തലൈവാസല്‍ വിജയ്, സുധ, ശ്രീജ രവി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിജയ് ആന്റണി ഫിലിം കോര്‍പറേഷന്‍റെ ബാനറില്‍ മീര വിജയ് ആന്‍റണിയാണ് ചിത്രത്തിൻറെ നിര്‍മ്മാണം. 

ലൈന്‍ പ്രൊഡ്യൂസര്‍ സാന്ദ്ര ജോണ്‍സണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ കുമാര്‍ ഡി, പ്രൊഡക്ഷന്‍ മാനേജര്‍ കൃഷ്ണപ്രഭു, ഛായാഗ്രഹണം ഫറൂഖ് ജെ ബാഷ, സംഗീതം ഭരത് ധനശേഖര്‍, എഡിറ്റിംഗ് വിജയ് ആന്‍റണി, കലാസംവിധാനം എസ് കമലാനാഥന്‍, കളറിസ്റ്റ് കൌശിക് കെ എസ്, സ്റ്റൈലിസ്റ്റ് ഷിമോന സ്റ്റാലിന്‍, അസോസിയേറ്റ് എഡിറ്റര്‍ വിക്കി ഗുരുസ്വാമി, സൌണ്ട് ഡിസൈന്‍ വിജയ് രത്തിനം, പബ്ലിസിറ്റി ഡിസൈന്‍ വിയാകി.