മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്‍കി പീഡിപ്പിച്ചു ; ഒമര്‍ ലുലുവിനെതിരെ യുവനടി

‘അഡാര്‍ ലൗ’ ടീസറിന് മുപ്പത് മില്യണ്‍ കാഴ്ചക്കാര്‍; മലയാള സിനിമയില്‍ ആദ്യമെന്ന് ഒമര്‍ ലുലു

മയക്കുമരുന്ന് ചേര്‍ത്ത മദ്യം നല്‍കി അബോധാവസ്ഥയില്‍ പീഡിപ്പിച്ചെന്നതടക്കം സംവിധായകന്‍ ഒമര്‍ലുലുവിനെതിരെ ഗുരുതര ആരോപണവുമായി യുവനടി ഹൈക്കോടതിയില്‍. 
ലൈംഗീക പീഡന കേസില്‍ ഒമര്‍ ലുലു നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷയിലാണ് ആരോപണം.
വിവാഹിതനാണെന്നത് മറച്ചുവച്ച് വിവാഹ വാഗ്ദാനം നല്‍കിയും വരാനിരിക്കുന്ന സിനിമകളില്‍ അവസരം വാഗ്ദാനം ചെയുതമായിരുന്നു പീഡനം. സിനിമ ചര്‍ച്ചയ്‌ക്കെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കി ലൈംഗീകമായി പീഡിപ്പിച്ചു. എംഡിഎംഎ ചേര്‍ത്താണ് മദ്യം നല്‍കിയതെന്നും ഇവര്‍ പറഞ്ഞു.
പ്രതി നേരിട്ടും ഡ്രൈവറെയും സുഹൃത്തിനേയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
എന്നാല്‍ ഉഭയ സമ്മത പ്രകാരമായിരുന്നു ബന്ധമെന്ന് തെളിയിക്കുന്ന മൊബൈല്‍ ചാറ്റുകള്‍ ഒമര്‍ലുലു ഹാജരാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒമര്‍ലുലുവിന് ജാമ്യം അനുവദിച്ചത്.

Tags