ക്രൂരമായ കൊലപാതകങ്ങൾ നിയമംകൊണ്ട് തടയാനാവില്ലെന്ന് രാം ഗോപാൽ വർമ്മ

ram
 ദൈവം ഇക്കാര്യം പരി​ഗണിക്കണമെന്നും വേണ്ടത് ചെയ്യണമെന്നുമാണ് എന്റെ അഭ്യർത്ഥന'; എന്നാണ് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്.

ശ്രദ്ധ വാക്കർ കൊലപാതകക്കേസിൽ പ്രതികരണവുമായി സംവിധായകൻ രാം ​ഗോപാൽ വർമ രം​ഗത്ത് . നിയമം കൊണ്ട് ക്രൂരമായ കൊലപാതകങ്ങൾ തടയാൻ സാധിക്കില്ലെന്നും മരണനിദ്രയിൽ വിശ്രമിക്കുന്നതിന് പകരം അവൾ ആത്മാവായി തിരിച്ചുവന്ന് കൊലപാതകിയെ 70 കഷണങ്ങളാക്കി മുറിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

''മരണനിദ്രയിൽ വിശ്രമിക്കുന്നതിന് പകരം മരിച്ച ആൾ ഒരു ആത്മാവായി മടങ്ങിവന്ന് കൊന്നവനെ 70 കഷ്ണങ്ങളാക്കട്ടെ, ക്രൂരമായ കൊലപാതകങ്ങൾ നിയമംകൊണ്ട് തടയാനാവില്ല. പക്ഷേ കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ തിരിച്ചുവന്ന് കൊലപാതകിയെ വകവരുത്തിയാൽ ഇത്തരം സംഭവങ്ങൾക്ക് തടയിടാനാവും.

 ദൈവം ഇക്കാര്യം പരി​ഗണിക്കണമെന്നും വേണ്ടത് ചെയ്യണമെന്നുമാണ് എന്റെ അഭ്യർത്ഥന'; എന്നാണ് രാം ഗോപാൽ വർമ്മ ട്വീറ്റ് ചെയ്തത്.

Share this story