100 കോടിക്ക് മുകളിൽ നഷ്ടം വരുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയായി രാധേ ശ്യാം, ഇന്ത്യൻ സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ദുരന്തം

google news
radem shyam

അടുത്തിടെ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമാണ് രാധേശ്യാം. പ്രഭാസ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പൂജ ഹെഗ്ഡെ നായികയായി എത്തിയ ചിത്രം ഒരു റൊമാൻറിക് ഡ്രാമ ആയിരുന്നു. രാധാകൃഷ്ണ കുമാറായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഒരു പാൻ ഇന്ത്യൻ ചിത്രമായിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതൽ തന്നെ വളരെ നെഗറ്റീവ് റെസ്പോൺസ് ആയിരുന്നു ചിത്രം സ്വന്തമാക്കിയത്. ഒരു ദിവസം പോലും ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടില്ല എന്നതാണ് സത്യം. ഇറങ്ങിയ എല്ലാ ഭാഷകളിലും ചിത്രം വലിയ പരാജയം തന്നെയായിരുന്നു.

എന്നാൽ ഒരു സിനിമ വിജയിക്കുന്നതും പരാജയപ്പെടുന്നതും ആദ്യത്തെ സംഭവമൊന്നുമല്ല. പക്ഷെ രാധേശ്യാം എന്ന ചിത്രം പരാജയത്തിൽ പുതിയ റെക്കോർഡ് ആണ് തീർത്തിരിക്കുന്നത്. സിനിമയുടെ നഷ്ടം എത്രയാണ് എന്ന് അറിയുമോ? നൂറു കോടിക്ക് മുകളിലാണ് സിനിമയുടെ നഷ്ടം എന്നാണ് അറിയാൻ സാധിക്കുന്നത്. പുറത്തുവരുന്ന കണക്കുപ്രകാരം ഏകദേശം 120 കോടി രൂപയാണ് സിനിമയുടെ മുഴുവൻ നഷ്ടം. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ പരാജയമായി മാറിയിരിക്കുകയാണ് ഇപ്പോൾ രാധേശ്യാം.

മാർച്ച് പതിമൂന്നാം തീയതി ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചു എങ്കിലും അന്ന് വൈകിട്ടോടെതന്നെ ചിത്രത്തിന് നെഗറ്റീവ് റിവ്യൂസ് വന്നു തുടങ്ങുകയായിരുന്നു. വളരെ മോശം തിരക്കഥ ആയിരുന്നു സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ്. അഭിനേതാക്കളുടെ പ്രകടനവും വളരെ മോശമായിരുന്നു. രണ്ടാം ദിനം തന്നെ സിനിമ മൂക്കും കുത്തി താഴെ വീഴുകയായിരുന്നു.

82 കോടി രൂപ മാത്രമാണ് സിനിമ ഒമ്പത് ദിവസം കൊണ്ട് ഷെയറായി നേടിയത്. പിന്നീട് രാജമൗലി ചിത്രംകൂടി തിയേറ്ററുകളിലെത്തിയതോടെ ഈ സിനിമയുടെ ഓട്ടം പൂർണമായും നിലച്ചു. ബാഹുബലി എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷം പ്രഭാസ് ചെയ്യുന്ന സാധാരണ സിനിമകൾ പോലും പാൻ ഇന്ത്യൻ ലെവലിൽ ആണ് എടുക്കുന്നത്. ബാഹുബലി എന്ന സിനിമയ്ക്ക് ശേഷം പ്രഭാസ് ചെയ്ത സിനിമയായിരുന്നു സഹോ. അത് മറ്റൊരു ദുരന്തം ആയി തീരുകയും ചെയ്തു. ഏറ്റവും സങ്കടകരമായ വസ്തുത എന്താണെന്നാൽ സാഹോ എന്ന സിനിമയും രാധേശ്യാം എന്ന സിനിമയും നിർമ്മിച്ചത് ഒരു നിർമാതാവ് തന്നെയാണ് എന്നതാണ്.

Tags