പ്യാർ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

pyar

 ഡോക്ടർ മനോജ് ഗോവിന്ദൻ ഇംഗ്ലീഷിലും മലയാളത്തിലുമായി കഥയെഴുതി നിർമിച്ച് സംവിധാനം ചെയ്യുന്ന പ്യാർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത സംവിധായകരായ സിബി മലയിൽ, പ്രിയനന്ദനൻ എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. മലയാളത്തിൽ പ്യാർ എന്ന പേരിലും ഇംഗ്ലീഷിൽ Why Knot എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ബോളിവുഡ് നടിമാരായ കേതകി നാരായൺ, അമിക ഷെയൽ, ഹോളിവുഡ് നടിയായ അയറീന മിഹാൽകോവിച്ച്, പ്രശസ്ത നർത്തകനും നടനുമായ ജോബിൻ ജോർജ് എന്നിവർ ഈ ഇംഗ്ലീഷ്-മലയാളം ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ദ്രുതഗതിയിൽ പുരോഗമിച്ചു വരുന്നു.

Tags