പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നടൻ മോഹൻലാലിന്

actor Mohanlal

ഈ വർഷത്തെ പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡിന് നടൻ മോഹൻലാലിനെ തിരഞ്ഞെടുത്തു. എം.വി. ശ്രേയാംസ് കുമാർ, ഡോ.സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവരടങ്ങിയ സമിതിയാണ് നടനെ തിരഞ്ഞെടുത്തത്.

പ്രശസ്ത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ഡിസംബർ 16ന് കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളിൽ നടക്കുന്ന ചടങ്ങിൽ മോഹൻലാലിന് അവാർഡ് സമ്മാനിക്കും. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ അധ്യക്ഷത വഹിക്കും.

ജൂറി ചെയർമാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ് കുമാർ ചടങ്ങിൽ സംസാരിക്കും. എം.ടി. വാസുദേവൻ നായർ ‘മോഹൻലാലിന്റെ ഓർമ്മക്കുറുപ്പുകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിക്കും.
 

Tags