വൻ കുതിപ്പുമായി പുഷ്പ
ആഗോള ബോക്സ് ഓഫീസിൽ വൻ കുതിപ്പുമായി മൂന്നോട്ട് പോകുകയാണ് അല്ലു അർജുൻ നായകനായ ‘പുഷ്പ 2: ദി റൂള്‍’. പ്രദര്‍ശനത്തിനെത്തി ഒരു മാസത്തോട് അടുക്കുമ്പോൾ ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 1,800 കോടി രൂപ പിന്നിട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുഷ്പയുടെ കളക്ഷൻ വാരാന്ത്യത്തിൽ ഇനിയും കുതിച്ചുയരാനുള്ള സാധ്യതകൾ ഏറെയാണ്. ആമിര്‍ഖാന്‍ ചിത്രമായ ‘ദംഗലി’ന്റെ ആഗോള കളക്ഷന്‍ റെക്കോഡും (2070 കോടി) പുഷ്പ തിരുത്തുമോയെന്നാണ് ഇനി ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കുന്നത്.
ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം പുഷ്പ 2 വ്യാഴാഴ്ച മാത്രം 5.1 കോടി രൂപ നേടി. ഇതിൽ 3.75 കോടി ഹിന്ദി സംസ്ഥാനങ്ങളിൽ നിന്നാണ്. തെലുഗിൽ നിന്ന് 1.18 കോടി രൂപയും തമിഴിൽ നിന്ന് 15 ലക്ഷം രൂപയും കന്നഡ, മലയാളം എന്നിവിടങ്ങളിൽ നിന്ന് ഒരു ലക്ഷം രൂപ വീതവും ചിത്രം നേടിയതായാണ് കണക്കുകൾ.