പുഷ്പ 2 റിലീസ് നീളും

pushpa

പുഷ്പ 2 റിലീസ് വീണ്ടും നീളുമെന്നാണ് പുറത്തുവരുന്ന വിവരം. ആഗസ്റ്റ് 15ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന് നേരത്തെ തന്നെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ റിലീസ് തീയതി മാറ്റിയിരിക്കുകയാണ് അണിയറക്കാര്‍. 

ഡിസംബര്‍ ആറിനായിരിക്കും റിലീസ് എന്നാണ് പുതിയ വിവരം. അല്ലു അര്‍ജുന്‍ പുതിയ തീയതി സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. നേരത്തെ തന്നെ ഷൂട്ടിംഗ് തീരാത്തത് അടക്കമുള്ള പ്രശ്‌നങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കും എന്ന് അണിയറക്കാര്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

Tags