നാനിയുടെ നായികയായി പ്രിയങ്ക

nani

നാനി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യാസ് സാറ്റര്‍ഡേ. വിവേക് ആത്രേയ രചിച്ച് സംവിധാനം ചെയ്യുന്ന ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ നായികയായി എത്തുന്നത് പ്രിയങ്ക മോഹനനാണ്. ഇപ്പോഴിതാ, ഡിവിവി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ പ്രിയങ്ക മോഹന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരിക്കുകയാണ്.

ചാരുലത എന്ന പൊലീസ് കഥാപാത്രമായാണ് പ്രിയങ്ക ഈ ചിത്രത്തില്‍ വേഷമിടുന്നത്. സൂപ്പര്‍ ഹിറ്റായ ഗ്യാങ് ലീഡറിന് ശേഷം വീണ്ടും നാനി പ്രിയങ്ക മോഹന്‍ ടീമൊന്നിക്കുന്ന ചിത്രം കൂടിയാണിത്.

Tags