പ്രഭുദേവയുടെ പേട്ട റാപ്പ് ;പ്രധാന വേഷത്തിൽ സണ്ണി ലിയോണും

petta rapp

 പ്രഭുദേവ കേന്ദ്രകഥാപാത്രമായി എത്തുന്ന എസ് ജെ സിനു സംവിധാനം ചെയ്യുന്ന 'പേട്ട റാപ്പ്'  ചിത്രത്തിന്‍റെ ടീസർ പുറത്ത്.  വിജയ് സേതുപതിയും ടൊവിനോ തോമസും തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെയാണ് പേട്ടറാപ്പിൻ്റെ ടീസർ റിലീസ് ചെയ്തത്. ചിത്രം പാട്ടിനും ഡാൻസിനും ആക്ഷനും പ്രധാന്യം നൽകുന്ന കളർഫുൾ എന്റർടെയ്നർ ആണെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. സണ്ണിലിയോൺ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ചെന്നൈ, കേരളം, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. 64 ദിവസങ്ങൾ നീണ്ടാണ് ചിത്രീകരണം അവസാനിച്ചത്.

ബ്ലൂ ഹിൽ ഫിലിംസിൻ്റെ ബാനറിൽ ജോബി പി സാം ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പി കെ ദിനിലാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

ഡാൻസിലൂടെയും ആക്ഷൻ സീക്വൻസുകളിലൂടെയും പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന് ഉറപ്പു നൽകുന്നതാണ് പേട്ട റാപ്പിൻ്റെ കളർഫുൾ ടീസർ നഷകുന്ന സൂചന.

ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി, റിയാസ് ഖാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വേദിക നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിൻ്റെ സംഗീതമൊരുക്കുന്നത് ഡി ഇമ്മാനാണ്. 

Tags