പ്രഭുദേവ ചിത്രം 'പേട്ടറാപ്പി'ന്റെ ടീസർ റിലീസ് ചെയ്തു

petta rap

പ്രഭുദേവ നായകനാകുന്ന പുതിയ ചിത്രം പേട്ടറാപ്പിന്റെ ടീസർ റിലീസായി. വിജയ് സേതുപതിയും ടൊവിനോ തോമസും തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെയാണ് പേട്ടറാപ്പിന്റെ ടീസർ റിലീസ് ചെയ്തത്. എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രം ഒരു മികച്ച ഫാമിലി എന്റർടെയ്നറായിരിക്കും എന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ.

വേദിക നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്ടറാപ്പിന്റെ സംഗീതമൊരുക്കുന്നത് ഡി ഇമ്മാനാണ്. ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന പേട്ടാറാപ്പിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി കെ ദിനിൽ ആണ്. ഛായാഗ്രഹണം ജിത്തു ദാമോദർ നിർവഹിക്കുന്നു. 

നിഷാദ് യൂസഫ് എഡിറ്റിംഗും എ ആർ മോഹൻ കലാസംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സണ്ണി ലിയോൺ, വിവേക് ​​പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ, മൈം ഗോപി, റിയാസ് ഖാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ: ആനന്ദ് എസ്, ശശികുമാർ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റിയ എസ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ. മേക്കപ്പ്: അബ്ദുൾ റഹ്മാൻ, കൊറിയോഗ്രാഫി: ഭൂപതി രാജ, റോബർട്ട്,സ്റ്റണ്ട്: ദിനേശ് കാശി, വിക്കി മാസ്റ്റർ, ലിറിക്സ്: വിവേക്, മദൻ ഖർക്കി, ക്രിയേറ്റീവ് സപ്പോർട്ട് :സഞ്ജയ് ഗസൽ, കോ ഡയറക്ടർ: അഞ്ജു വിജയ്, ഡിസൈൻ: യെല്ലോ ടൂത്ത്, സ്റ്റിൽസ്: സായ് സന്തോഷ്, പി ആർ ഒ: പ്രതീഷ് ശേഖർ.