പ്രഭാസും റിഷബും ഔട്ട്!, ബുക്ക് മൈ ഷോയിൽ ഒന്നാമനായി പ്രണവ് മോഹൻലാൽ

pranav
pranav

പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറേ' മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ കോടികളാണ് ചിത്രം നേടിയിരിക്കുന്നത്. 50 കോടിയിലേക്ക് സിനിമ ഉടൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ കഴിഞ്ഞ ദിവസത്തെ ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്പനയുടെ കണക്കുകൾ പുറത്തുവന്നിരിക്കുകയാണ്.

tRootC1469263">


റിപ്പോർട്ടുകൾ പ്രകാരം 94.81K ടിക്കറ്റുകളാണ് ചിത്രം നാലാം ദിവസം ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ചത്. ഒപ്പമിറങ്ങിയ ബാഹുബലി ദി എപിക്, രവി തേജ ചിത്രമാണ് മാസ് ജാതര എന്നിവയെക്കാൾ ഉയർന്ന കണക്കുകളാണ് ഇത്. രാജമൗലി ചിത്രം ബാഹുബലി ദി എപ്പിക്ക് ആകട്ടെ 28.42K ടിക്കറ്റുകളാണ് നാലാം ദിവസം വിറ്റഴിച്ചത്. സിനിമയുടെ ആഗോള റീ റിലീസ് കളക്ഷൻ നിലവിൽ 40 കോടിയോളമാണ്. ഒരു റീ റിലീസ് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്.

ഒടിടി സ്ട്രീമിങ് ആരംഭിച്ചിട്ടും കാന്താര ടിക്കറ്റ് വിൽപനയിൽ മുന്നിൽ തന്നെയുണ്ട്. 23.84K ടിക്കറ്റുകളാണ് സിനിമ ഇന്നലെ വിറ്റത്. 12.65K ടിക്കറ്റുകൾ വിറ്റഴിച്ച രവി തേജയുടെ മാസ് ജാതര ആണ് നാലാം സ്ഥാനത്ത്. മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വിഷ്ണു വിശാൽ ചിത്രം ആര്യൻ, മാരി സെൽവരാജിന്റെ ബൈസൺ തുടങ്ങിയ സിനിമകളും ടിക്കറ്റ് വിൽപനയിൽ മുന്നിൽ തന്നെയുണ്ട്.

Tags