'ആരു പറയും, ആരാദ്യം പറയും' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ
Jun 29, 2025, 19:50 IST


ഓസ്റ്റിൻ ആൻഡ് അന്ന പ്രൊഡക്ഷൻസിന്റെ ബാനറിൽ അഗസ്റ്റിൻ പുളിക്കകണ്ടത്തിൽ നിർമ്മിച്ച് വി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന "ആരു പറയും ആരാദ്യം പറയും" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ താരനിർണയം പുരോഗമിക്കുന്നു.
tRootC1469263">ജൂലൈ അവസാനം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലോക്കേഷൻ ദുബൈ, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരിക്കും. പ്രൊജക്റ്റ് ഡിസൈനർ മനു ശിവൻ, ഗാനരചന നിതീഷ് നടേരി, ഉണ്ണികൃഷ്ണ വർമ്മ, സംഗീതം സാജൻ കെ റാം, വിമൽ കുമാർ കാളി പുറയത്ത്, പി ആർ ഒ- എ എസ് ദിനേശ്
