‘പൊറിഞ്ചു മറിയം ജോസ്’ തെലുങ്കിലേക്ക് .... നാഗാര്‍ജുന 'പൊറിഞ്ചു' ആകും

nagarjuna
ചിത്രത്തിനായി നാഗാര്‍ജുനയെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചതായും താരം സമ്മതം മൂളിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ജോഷിയുടെ സംവിധാനത്തില്‍ എത്തിയ ‘പൊറിഞ്ചു മറിയം ജോസ്’ തെലുങ്കിലേക്ക്  റീമേക്ക് ചെയ്യുന്നു . 2019ല്‍ എത്തിയ ചിത്രത്തില്‍ ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

ജോജു അവതരിപ്പിച്ച നായക കഥാപാത്രത്തെ തെലുങ്കില്‍ നാഗര്‍ജുന അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിനായി നാഗാര്‍ജുനയെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചതായും താരം സമ്മതം മൂളിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

തെലുങ്ക് തിരക്കഥാകൃത്ത് പ്രസന്ന കുമാര്‍ ആണ് ചിത്രത്തിന്റെ റീമേക്ക് സംവിധാനം ചെയ്യുന്നത്. പ്രസന്ന കുമാറിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.

Share this story