‘ഗോള്‍ഡന്‍ സര്‍ദോസി ബോഡികോണ്‍ ഔട്ട്ഫിറ്റിൽ പൂജ ഹെഗ്‌ഡെയുടെ ; വില ലക്ഷങ്ങൾ

pooja hegde

തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ  പ്രിയ താരമാണ് പൂജ ഹെഗ്ഡെ. താരത്തിന്റെ ഗോള്‍ഡ് ഔട്ട്ഫിറ്റിലുള്ള പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. ആഴത്തിലുള്ള വി-നെക്ലൈനോടു കൂടിയ ബോഡികോണ്‍ ഫിറ്റ് ഔട്ട്ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ  22 മില്ല്യണ്‍ ഫോളേവേഴ്‌സുള്ള താരമാണ് പൂജ ഹെഗ്‌ഡെ. നിരവധി പരസ്യ ചിത്രങ്ങളില്‍ താരം അഭിനയിക്കുന്നുണ്ട്. ‘മുഖമൂടി’ എന്ന തമിഴ് സിനിമയിലൂടെയാണ് പൂജ അഭിനയ രംഗത്തേക്ക് എത്തുന്നത്. തെലുങ്കിലാണ് താരത്തിന് കൂടുതല്‍ ആരാധകര്‍.
നിറയെ ഗോള്‍ഡ് സീക്വിന്‍ എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞതാണ് ഗൗണ്‍. വസ്ത്രത്തിന് ഇണങ്ങുന്ന വില കൂടിയ ഗോള്‍ഡ് ചോക്കര്‍ നെക്ലേസും താരം അണിഞ്ഞിരുന്നു. 2.5 ലക്ഷമാണ് പൂജ ഹെഗ്‌ഡെ ധരിച്ച ഈ വസ്ത്രത്തിന്റെ വില.

മോഡലിംഗ് രംഗത്തുനിന്നാണ് താരം സിനിമയിലേക്കെത്തുന്നത്. നിരവധി പരസ്യ ചിത്രങ്ങളില്‍ താരം അഭിനയിക്കുന്നുണ്ട്.

Tags