വിജയ കുതിപ്പ് തുടർന്ന് പൊന്മാൻ

Ponman
Ponman

വൻ വിജയ കുതിപ്പ് തുടരുകയാണ് പൊൻമാൻ. റിലീസിന് ആകെ 0.75 കോടിയുടെ കളക്ഷനാണ് പൊൻമാൻ നേടിയത്. വെള്ളിയാഴ്‍ച നേടിയതാകട്ടെ 0.71 കോടിയും. പൊന്മാൻ ശനിയാഴ്‍ച നേടിയത് 1.14 കോടിയാണ്. ഞായറാഴ്‍ച പൊൻമാൻ 1.37 കോടിയുടെ വൻ കളക്ഷനാണ് നേടിയത്.

ബേസില്‍ ജോസഫ് നായകനായി എത്തിയ ചിത്രമാണ് പൊൻമാൻ. ജ്യോതിഷ് ശങ്കറാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ, സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Tags