മികച്ച കളക്ഷൻ നേടി “പെറ്റ് ഡിറ്റക്ടീവ്”
ഷറഫുദ്ധീൻ പ്രൊഡക്ഷൻസും ശ്രീ ഗോകുലം മൂവീസും ചേർന്ന് നിർമ്മിച്ച “പെറ്റ് ഡിറ്റക്ടീവ്” എന്ന ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് 19 ദിവസങ്ങൾ പിന്നിടുമ്പോൾ സിനിമയുടെ ആഗോള കളക്ഷൻ 17.05 കോടി രൂപയിലെത്തി. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ സിനിമ, നടൻ ഷറഫുദ്ധീന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാകാൻ കുതിക്കുകയാണ്.
tRootC1469263">കേരളത്തിൽ നിന്ന് 11 കോടിയും റസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്ന് 0.45 കോടിയും സ്വന്തമാക്കി ഈ ചിത്രം കളക്ഷനിൽ മുന്നിട്ട് നിൽക്കുന്നു. മറ്റ് വിദേശ രാജ്യങ്ങളിലും സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം പ്രനീഷ് വിജയനാണ് സംവിധാനം ചെയ്തത്. ഒരു പക്കാ ഫൺ ഫാമിലി കോമഡി എൻ്റർടെയ്നർ ആയ “പെറ്റ് ഡിറ്റക്ടീവ്”, കുട്ടികൾക്കും കുടുംബങ്ങൾക്കും പൊട്ടിച്ചിരിക്കാനുള്ള ഒട്ടേറെ നിമിഷങ്ങൾ സമ്മാനിക്കുന്നു. തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന ഈ ചിത്രത്തിൻ്റെ അഭിനേതാക്കളുടെ ഗംഭീര പ്രകടനമാണ് പ്രധാന ഹൈലൈറ്റ്.
ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദ്ധീൻ വേഷമിട്ട ഈ ചിത്രം, ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിരിക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ രസകരമായ ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയതിനാൽ, ചിത്രം മികച്ചൊരു തിയേറ്റർ അനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഗംഭീര പ്രകടനം കാഴ്ചവെച്ച ഷറഫുദ്ധീനും അനുപമ പരമേശ്വരനുമൊപ്പം, വിനയ് ഫോർട്ട്, ജോമോൻ ജ്യോതിർ, വിജയരാഘവൻ, വിനായകൻ എന്നിവരും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽത്താഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്. തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
.jpg)

