'പാർട്നേഴ്സ്'; ചിത്രത്തിലെ കാസർഗോഡൻ വീഡിയോ ഗാനം പുറത്തിറങ്ങി.....

fcgj

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പാർട്നേഴ്സ്'. കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ് ഈ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ നിര്‍മ്മാണം.

 ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. തീർത്തും കാസർഗോഡിനെ കുറിച്ചുള്ള വീഡിയോ ഗാനമാണ് മനോരമ മ്യൂസിക്കിലൂടെ പുറത്തിറക്കിയത്. 'കുംഭപുഴ താണ്ടിവരും തെന്നൽ ചായും നാടാണേ' എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ജാസി ഗിഫ്റ്റാണ്.ബി.കെ ഹരിനാരായണൻ്റെ വരികൾക്ക് പ്രകാശ് അലക്സ് ആണ് സംഗീതം.സംപ്ത സംഗമഭൂമിയായ കാസർഗോഡ് ജില്ലയിലെ വിവിധ ഭാഷകൾ,സംസ്കാരങ്ങൾ, എന്നിങനെ പൂർണ്ണമായും കാസർഗോഡിനെ വിവരിക്കുന്ന ഗാനമാണിത്. 

ജൂൺ 28ന് തീയേറ്റർ റിലീസിനെത്തുന്ന ചിത്രത്തിൻ്റെ തിരക്കഥ ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു

Tags