ഒ.ടി.ടി റിലീസിനൊരുങ്ങി മലൈക്കോട്ടൈ വാലിബൻ

malkkotte valibanb

ഒ.ടി.ടി റിലീസിനൊരുങ്ങി ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബൻ’ . ഈ മാസം 23ന് ഡിസ്‌നി പ്ലസ്-ഹോട്ട്സ്റ്റാറിൽ  ചിത്രം റിലീസ് ചെയ്യും. 'ഇനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ കാണപ്പോവത് നിജം' എന്ന കാപ്ഷനോടുകൂടിയാണ് ഹോട്ട്സാറ്റാർ റിലീസ് ഡേറ്റ് പുറത്തുവിട്ടത്.

ജനുവരി 25നാണ് ‘മലൈക്കോട്ടൈ വാലിബൻ’ തിയറ്ററുകളിലെത്തിയത്. ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്. മോഹൻലാലിനു പുറമെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്.

Tags