മൂൺ വാക്ക്' ഒ.ടി.ടിയിലേക്ക്


ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്‌നി അഹ്‌മദും ചേർന്ന് നിർമിച്ച ചിത്രമാണ് 'മൂൺ വാക്ക്'. എ.കെ. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിൽ ബ്രേക്ക്ഡാൻസിനെ പ്രണയിച്ച, കേരളത്തിലെ മൈക്കിൾ ജാക്സൻമാരുടെ കഥയാണ് ദൃശ്യവൽക്കരിക്കുന്നത്. 134ൽ പരം പുതുമുഖങ്ങൾ അഭിനയിച്ച ചിത്രം ഒ.ടി.ടിയിലെത്തുകയാണ്.
tRootC1469263">തിയറ്ററിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ചിത്രത്തിന് സാധിച്ചില്ല. റിലീസ് ചെയ്ത് ഒരു മാസത്തിലധികം പിന്നിട്ട ശേഷമാണ് ചിത്രം ഒ.ടി.ടിയിൽ എത്തുന്നത്. മേയ് 30ന് ആയിരുന്നു മൂൺവാക്ക് തിയറ്ററിൽ എത്തിയത്. ചിത്രം ജൂലൈ എട്ടിന് ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.

എ.കെ. വിനോദ്, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. അൻസർ ഷാ ഛായാഗ്രഹണം നിർവഹിക്കുന്നു. വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ എന്നിവരുടെ വരികൾക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. എഡിറ്റർ-കിരൺ ദാസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അനൂജ് വാസ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്, കല-സാബു മോഹൻ, മേക്കപ്പ്-സജി കൊരട്ടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ.
സ്റ്റിൽസ്-മാത്യു മാത്തൻ, ജയപ്രകാശ് അതളൂർ, ബിജിത്ത് ധർമടം, പരസ്യ ക്കല-ഓൾഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ആർ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ-അനൂപ് വാസുദേവൻ, അസിസ്റ്റൻറ് ഡയറക്ടർ-സുമേഷ് എസ് ജെ, നന്ദു കുമാർ, നൃത്തം- ശ്രീജിത്ത്, ആക്ഷൻ-മാഫിയ ശശി, അഷറഫ് ഗുരുക്കൾ, പ്രൊഡക്ഷൻസ് മാനേജർ-സുഹെെൽ, രോഹിത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ഷിബു പന്തലക്കോട്. വാർത്ത പ്രചരണം- എ എസ് ദിനേശ്