ഏ​റ്റ​വും കൂ​ടു​ത​ൽ ഓസ്കർ നാ​മ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഓ​പ​ൺ​ഹീ​മ​ർ

open heimer

വാ​ഷി​ങ്ട​ൺ:  ഏ​റ്റ​വും കൂ​ടു​ത​ൽ ഓസ്കർ നാ​മ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ക്രി​സ്റ്റ​ഫ​ർ നോ​ല​ന്റെ അ​വ​സാ​ന ചി​ത്ര​മാ​യ ഓ​പ​ൺ​ഹീ​മ​ർ. അ​ണു​ബോം​ബി​ന്റെ പി​താ​വാ​യ റോ​ബ​ർ​ട്ട് ഓ​പ​ൺ​ഹീ​മ​റു​ടെ ആ​ത്മ​ക​ഥ​യാ​യ സി​നി​മ​ക്ക് മി​ക​ച്ച സി​നി​മ, സം​വി​ധാ​യ​ക​ൻ അ​ട​ക്കം 13 വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച സി​ല്ലി​യ​ൻ മ​ർ​ഫി, റോ​ബ​ർ​ട്ട് ഡൗ​ണി ജൂ​നി​യ​ർ, എ​മി​ലി ബ്ല​ണ്ട് എ​ന്നി​വ​ർ​ക്കും നാ​മ​നി​ർ​ദേ​ശ​മു​ണ്ട്. നേ​ര​ത്തേ അ​ഞ്ചു ത​വ​ണ ഓ​സ്ക​ർ നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ച നോ​ല​ൻ അ​ടു​ത്ത മാ​സം​ത​ന്നെ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കു​ന്ന ബാ​ഫ്റ്റ പു​ര​സ്കാ​ര​ങ്ങ​ളി​ലും തി​ള​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.

ഫ്ല​വ​ർ മൂ​ൺ സം​വി​ധാ​യ​ക​ൻ മാ​ർ​ട്ടി​ൻ സ്കോ​ർ​സീ​സ് 10ാം ത​വ​ണ​യും മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​ര​ത്തി​നാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​റ്റു സി​നി​മ​ക​ളി​ൽ എ​ട്ടു നാ​മ​നി​ർ​ദേ​ശ​വു​മാ​യി ബാ​ർ​ബി​യും മു​ന്നി​ലു​ണ്ട്. 93 രാ​ജ്യ​ങ്ങ​ളി​ലെ 11,000 പ്ര​ഫ​ഷ​ന​ലു​ക​ൾ വോ​ട്ടി​ങ്ങി​ലൂ​ടെ​യാ​ണ് ഓ​സ്ക​ർ ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഹോ​ളി​വു​ഡി​ൽ മാ​ർ​ച്ച് 10നാ​ണ് ഇ​ത്ത​വ​ണ ച​ട​ങ്ങ്.

Tags