നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ല് കേസി'ലെ യെന്തര് എന്ന പാട്ട് പുറത്തിറങ്ങി
ore thekkan thallu

ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ല് കേസി'ലെ യെന്തര് എന്ന പാട്ട് പുറത്തിറങ്ങി. ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്.

80കളിലെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരികമായ സംഭവവികാസങ്ങളെ മാസ്സും ആക്ഷനോടും കൂടിയാണ് സംവിധായകൻ ഈ ചിത്രത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ബ്രോ ഡാഡിയുടെ രചയിതാക്കളിൽ ഒരാളായ ശ്രീജിത്ത്.എൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പത്മപ്രിയ, റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

E4 എന്റർടൈൻമെൻറ്സും സൂര്യ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത് രാജേഷ് പിന്നാടനാണ്. കഥ ജി.ആർ.ഇന്ദുഗോപൻ, ഡിഒപി മധു നീലകണ്ഠൻ.

Share this story