നല്ല അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അഭിനയിക്കാന്‍ തയ്യാറാണ്, അവാര്‍ഡിന് അര്‍ഹരായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍- ജ്യോതിര്‍മയി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം സന്തോഷം പങ്കുവെച്ച് ജ്യോതിര്‍മയി. 2024-ലെ മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശമാണ് ജ്യോതിര്‍മയി സ്വന്തമാക്കിയത്. ‘കുറേ നാളുകള്‍ക്ക് ശേഷമാണ് നല്ലൊരു പ്രൊജക്ട് ചെയ്യാന്‍ സാധിച്ചത്. അതില്‍ ചെയ്ത നല്ല റോള്‍ ചെയ്യാന്‍ സാധിച്ചു. അതിന് ഇത്തരത്തിലൊരു അവാര്‍ഡ് ലഭിച്ചത് വലിയൊരു അംഗീകാരമാണ്. എല്ലാം ബോണസായിട്ടാണ് വിചാരിക്കുന്നത്.’ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം ജ്യോതിര്‍മയി മാധ്യമങ്ങളോട് പറഞ്ഞു.
tRootC1469263">
‘അവാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഈ വര്‍ഷം നോമിനേറ്റ് ചെയ്തവരില്‍ നല്ല മത്സരം ഉണ്ടായിരുന്നു. അവാര്‍ഡ് ലഭിച്ചവര്‍ക്കും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും അഭിനന്ദനങ്ങള്‍. നല്ല അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അഭിനയിക്കാന്‍ തയ്യാറാണ്.’- താരം കൂട്ടിച്ചേര്‍ത്തു.
ബൊഗേന്‍വില്ല എന്ന സിനിമയിലെ അഭിനയത്തിനാണ് ജ്യോതിര്‍മയിക്ക് മികച്ച നടിക്കുള്ള ജ്യൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായത്. അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും മുഖ്യ വേഷങ്ങളിലെത്തിയിരുന്നു.
.jpg)

