'ഓപ്പറേഷന്‍ റാഹത്ത്' പോസ്റ്ററെത്തി

major

മേജര്‍ രവി ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സംവിധാന രംഗത്തേക്ക്. 'ഓപ്പറേഷന്‍ റാഹത്ത്' എന്ന ചിത്രത്തിലൂടെയാണ് മേജര്‍ രവി വീണ്ടും സംവിധായകനാകുകയാണ്. കൃഷ്ണകുമാര്‍ കെ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്‌ലിന്‍ മേരി ജോയ് ആണ്.

 നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. സൈനിക സേനയുമായി ബന്ധപ്പെട്ട ചിത്രം തന്നെയായിരിക്കും ഓപ്പറേഷന്‍ റാഹത്ത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

Tags