ഡ്രൈവറോ സഹായികളോ ഇല്ലാതെ ഒറ്റയ്ക്ക് തന്നെ വന്നുകാണണമെന്ന് ഒരു നടന്‍ ആവശ്യപ്പെട്ടു ; കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി

isha

തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് ബോളിവുഡ് നടി ഇഷാ ഗോപികര്‍. തനിച്ച് വന്ന് തന്നെ കാണണമെന്ന് ഒരു നടന്‍ ആവശ്യപ്പെട്ടതായി നടി പറഞ്ഞു. അതിലുള്‍പ്പെട്ടയാള്‍ ഒരു മുന്‍നിര നടനായിരുന്നെന്നും നടി വെളിപ്പെടുത്തി.

'പതിനെട്ടുവയസുള്ളപ്പോള്‍ ഒരു നടനും സെക്രട്ടറിയും എന്നെ സമീപിച്ചു. അവസരങ്ങള്‍ കിട്ടണമെങ്കില്‍ നടന്മാരോട് കുറച്ച് സൗഹാര്‍ദ്ദപരമായി പെരുമാറണം എന്ന് അവര്‍ പറഞ്ഞു. ഞാനെല്ലാവരോടും ഫ്രണ്ട്‌ലി ആണ്. പക്ഷേ അവരുദ്ദേശിച്ച ഫ്രണ്ട്‌ലി എന്താണെന്ന് എനിക്കു മനസിലായില്ലെന്ന് നടി പറഞ്ഞു. മറ്റൊരിക്കല്‍ ഡ്രൈവറോ സഹായികളോ ഇല്ലാതെ ഒറ്റയ്ക്ക് തന്നെ വന്നുകാണണമെന്ന് ഒരു നടന്‍ ആവശ്യപ്പെട്ടിരുന്നു. മറ്റുചില നടിമാരുമായി ചേര്‍ത്ത് അദ്ദേഹത്തിന്റെ പേര് കേള്‍ക്കുന്ന സമയമായിരുന്നു അത്. ഒറ്റയ്ക്ക് വരാനാവില്ലെന്ന് താന്‍ മറുപടി നല്‍കിയെന്നും നടി പറഞ്ഞു. അതിലുള്‍പ്പെട്ടയാള്‍ ഒരു മുന്‍നിര നടനായിരുന്നെന്നും നടി വെളിപ്പെടുത്തി.

Tags