നിഖില വിമലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന'ഒരു ജാതി ജാതകം പോസ്റ്റര്‍ പുറത്ത്

oru jathi jathakam

വിനീത് ശ്രീനിവാസനും നിഖില വിമലുംഒന്നിക്കുന്ന പുതിയ  ചിത്രമാണ് ഒരു ജാതി ജാതകം.മോഹനൻ ആണ് സംവിധാനം . ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ഒരു കൂട്ടം സുന്ദരിമാര്‍ക്ക് നടുവില്‍ ഇരിക്കുന്ന വിനീതിനെയാണ് പോസ്റ്ററില്‍ കാണുന്നത്. നിഖില, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക കയാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത, ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് പോസ്റ്ററിലുള്ളത്.

അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനു ശേഷം എം മോഹനനാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബാബു ആന്റണിയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പി.പി.കുഞ്ഞിക്കണ്ണന്‍, നിര്‍മ്മല്‍ പാലാഴി, അമല്‍ താഹ, മുദുല്‍ നായര്‍ എന്നിവരാണ് മറ്റുതാരങ്ങൾ. ഗായകന്‍ വിധു പ്രതാപും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Tags