മാരിവില്ലിന്‍ ഗോപുരങ്ങളുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

marivillin gopurangal

ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന മാരിവില്ലിന്‍ ഗോപുരങ്ങളുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 10 നാണ് ചിത്രം തിയേയറ്ററുകളിലെത്തുക. സിനിമയുടെ സംവിധായകന്‍ അരുണ്‍ ബോസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഏപ്രില്‍ 12 നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. 'മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തെളിവായി സീസണ്‍ ലക്ഷ്യം വെച്ചു വരുന്ന ഒരുപറ്റം സിനിമകള്‍ക്കിടയില്‍ മാരിവില്ലിനായി കുറച്ചുനാള്‍ കൂടി കാത്തിരിക്കാം,' എന്നായിരുന്നു ഇന്ദ്രജിത് അന്ന് കുറിച്ചത്.

Tags