'ഡ്രാക്കുള'; പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ പുതിയ റാപ്പ് സോങ്ങുമായി നീരജ് മാധവ്

neeraj madhav

'പണിപാളി'യ്ക്ക് ശേഷം ആരാധകരെ ഹരം കൊള്ളിക്കാൻ മറ്റൊരു റാപ് സോങുമായെത്തി നീരജ് മാധവ്. 'ഡ്രാക്കുള' എന്നാണ് പുതിയ റാപ് സോങ്ങിന് പേരിട്ടിരിക്കുന്നത്. പടക്കുതിര എന്ന ആൽബത്തിലെ ആദ്യ ഗാനമാണ് 'ഡ്രാക്കുള'. സോഷ്യൽ മീഡിയയിലൂടെ നീരജ് മാധവ് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്.

 'ആളുകൾ എന്നെ അടക്കം ചെയ്യാൻ ശ്രമിച്ചു , മണ്ണിനടിയിൽ നിന്ന് പൊങ്ങി വന്നു ഞാൻ, നിങ്ങൾ എന്നെ പഠിക്കണം, പണ്ടേ പോലെയല്ല പവർ കൂടി മാൻ' എന്നാണ് സോങ് പങ്കുവെച്ച് നീരജ്സോഷ്യൽ മീഡിയിൽ കുറിച്ചിട്ടുള്ളത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ പാട്ട് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നീരജ് മാധവാണ് വരികളും ആലാപനവും ക്രമീകരണവും നിർവ്വഹിച്ചിരിക്കുന്നത്.